പയ്യന്നുർ: പൗരത്വ നിയമത്തിനെതിരെ സമാധാന പരമായി സമരം നടത്തിവന്നവർക്കെതിരെ ഡൽഹിയിൽ ആർ.എസ്.എസും സംഘ് പരിവാർ ശക്തികളും നടത്തുന്ന ആക്രമത്തിലും അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന പോലീസിന്റെയും ഭരണകൂടത്തിന്റെയും നിലപാടിൽ പ്രതിഷേധിച്ചും മുസ്ലിം ലീഗ് പ്രവർത്തകർ പയ്യന്നൂർ ടൗണിൽ പ്രകടനം നടത്തി. ടി.പി. സൈഫുദ്ധീൻ , കെ.കെ.അഷറഫ് ,കോച്ചൻ ലത്തീഫ് ,ഉസ്മാൻ കരപ്പാത്ത്, പി.എംലത്തീഫ് ,എസ് കെ.നൗഷാദ്, കക്കുളത്ത് അബ്ദുൽ ഖാദർ, പി.കെ.ശബീർ, എ ജി.ഹാരിസ് .കെ .സി .ഖാദർ ,പി.ഹംസുട്ടി ഹാജി, തുടങ്ങിയവർ നേത്രത്വം നൽകി തുടർന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം ജില്ലാ ലീഗ് സിക്രട്ടറി കെ.ടി.സഹദുളള ഉദ്ഘാടനം ചെയ്തു.വി.കെ.പി.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.