തലശ്ശേരി: തലശ്ശേരി നഗരസഭ വികസനസെമിനാർ ടൗൺ ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. അക്ഷരജ്ഞാനമില്ലാത്ത നിരക്ഷരർ അനുഭവിച്ചിരുന്ന വേദനകളും യാതനകളുമാണ് സാങ്കേതിക വിദ്യ അറിയാത്ത സാധാരണക്കാർ ഇനി നേരിടേണ്ടി വരികയെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു,ശാസ്ത്ര പുരോഗതിക്കൊത്ത് പൊതുപ്രവർത്തകരും നീങ്ങിയില്ലെങ്കിൽ വികസന കാര്യത്തിൽ ഒന്നും ചെയ്യാനാവാത്ത സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർമാൻ സി.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ നജ്മാഹാഷിം, ടി.രാഘവൻ, വാഴയിൽ വാസു, വാഴയിൽ ലക്ഷ്മി, എം.പി.അരവിന്ദാക്ഷൻ, അഡ്വ.വി.രത്‌നാകരൻ, സംസാരിച്ചു.കെ.വിനയ രാജ് സ്വാഗതം പറഞ്ഞു.