തലശ്ശേരി:ഓടക്കുഴൽ, ക്രോസ് വേഡ് അവാർഡുകൾ നേടിയ പ്രശസ്ത എഴുത്തുകാരൻ എൻ.പ്രഭാകരനെ ധർമ്മടം ബ്രണ്ണൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ബ്രണ്ണനൈറ്റ്‌സ് ആദരിച്ചു. വൈസ് പ്രിൻസിപ്പൽ കെ.ഫൽഗുനൻ ഉപഹാരം നൽകി. പ്രൊ.സി.കെ.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു.
പാട്യം വിശ്വനാഥ്, റിട്ട. പ്രിൻസിപ്പൽ ഡോ:എ.വത്സലൻ, പ്രൊ.എ.പി.സുബൈർ, പ്രൊ: കെ.കുമാരൻ, സി.കെ.വർണ്ണന, അൽത്താഫ് റഹ്മാൻ ,സി.കെ.ദിലീപ് കുമാർ, ടി.വി.ശ്യാമളൻ എന്നിവർ പ്രസംഗിച്ചു. എ. രവി സ്വാഗതവും ശശീന്ദ്രൻ നന്ദിയും പറഞ്ഞു.