മാഹി:മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം അമിക്കാൽ ദ് മായെയുടെ ആഭിമുഖ്യത്തിൽ ഉത്തമ രാജ് മാഹി രചിച്ച ' ദയാലുവായ തപാൽക്കാരൻ 'എന്ന കഥാസമാഹാരം നോവലിസ്റ്റ് എം.മുകുന്ദൻ പ്രകാശനം ചെയ്തു. പി.രാധാകൃഷ്ണൻ പുസ്തകം ഏറ്റു വാങ്ങി.നോവലിസ്റ്റ് എം.രാഘവൻ അദ്ധ്യക്ഷത വഹിച്ചു.അർഷാദ് ബത്തേരി പുസ്തക പരിചയം നടത്തി.ഫാദർ ഡോ: ജെറോം ചിങ്ങത്തറ, വി.സി.ഇഖ്ബാൽ, കെ.ടി. സൂപ്പി, ചാലക്കര പുരുഷു, പി.കൃഷ്ണപ്രസാദ് പ്രസംഗിച്ചു. നോവലിസ്റ്റ് വിമൽ മാഹി സ്വാഗതവും, ഉത്തമരാജ് മാഹി നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ഉത്തമ രാജ് മാഹിയുടെ ചെറുകഥാ സമാഹാരം നോവലിസ്റ്റ് എം .മുകുന്ദൻ പ്രകാശനം ചെയ്യുന്നു.