മാഹി:സ്‌ക്കൂട്ടറിൽ സഞ്ചരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തുകയായിരുന്ന പാറക്കലിലെ വില്ലീഷ് (25) അറസ്റ്റിലായി.ദേശീയ പാതയിൽ കെ.ടി.സി കവലയ്ക്ക് സമീപം വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം ആറോടെ ഈയാളുടെ സ്കൂട്ടറിൽ നിന്നും 84 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി.