കാഞ്ഞങ്ങാട്:കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കോൺഗ്രസ് വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി.കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പദ്മരാജൻ ഐങ്ങോത്ത്, യു.വി.എ.റഹ്മാൻ, ഗംഗാധരൻ പുതുക്കൈ, കുഞ്ഞാമിന ടീച്ചർ, മോഹനൻ നായർ, ചന്ദ്രൻ പടന്നക്കാട്, മുനിസിപ്പൽ കൗൺസിലർ നാരായണൻ,എച്ച്.ഭാസ്കരൻ,കെ വി സുകുമാരൻ,പി കെ കരുണാകരൻ എന്നിവർ പ്രസംഗിച്ചു.. മണ്ഡലം സെക്രട്ടറി എ.പുരുഷോത്തമൻ സ്വാഗതവും കെ പി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.