കാഞ്ഞങ്ങാട്: ഓൺലൈൻ വ്യാപാരത്തിന് അനുമതി നൽകുന്ന സർക്കാർ നിലപാട് പുന:പരിശോധിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര ഗവർമെന്റ് വിതരണം ചെയ്യുന്ന മരുന്ന് എന്ന വ്യാജേനയാണ് ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിറ്റഴിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സമ്മേളനം എം.രാജഗോപാലൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.കെ.പി.പി.എ.ജില്ലാ പ്രസിഡന്റ് .സി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ ടി.കെ.സുമയ്യ, അസോസിയേഷൻ ജില്ലാ സെക്രട്ടറി സജിത്ത് കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി.അനിൽകുമാർ, കെ.പി.പി.എ.സംസ്ഥാന വൈസ് പ്രസിഡന്റ് പി.പ്രിയംവദ, കെ.ടി.വി.രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.സി. കൃഷ്ണവർമ്മ രാജ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ.പി.പി.എ.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.സജിത് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സയ്യദ് അബു സാലികോയ വരവ് കണക്കും സംസ്ഥാന സെക്രട്ടറി പി.സി.രാജീവ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: കൃഷ്ണവർമ്മ രാജ വി.സി. (പ്രസിഡന്റ് ) കെ.മംഗള, സയ്യിദ് അബു സാലി കോയ ( വൈസ് പ്രസിഡന്റ് ) ടി.സജിത്കുമാർ (സെക്രട്ടറി) ടി.കെ.സുമയ്യ, കെ.ശരത്ത് ഗോപി (ജോയിന്റ് സെക്രട്ടറിമാർ) എച്ച്. ഹരിഹരൻ (ട്രഷറർ)
കാഞ്ഞങ്ങാട്ട് നടന്ന കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ.) ജില്ല സമ്മേളനം എം.രാജഗോപാലൻ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.