ബേക്കൽ: ടിഷ്യു പേപ്പറിനെ ചൊല്ലി സംഘട്ടനത്തിലേർപ്പെട്ട തട്ടുകടയുടമയെയും ചായ കുടിക്കാനെത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. തട്ടുകടയുടമ മനീഷ്, ഷാഹുൽ ഹമീദ് എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ചേറ്റുകുണ്ടിലാണ് സംഭവം. മനീഷിന്റെ തട്ടുകടയിൽ ചായ കുടിക്കാൻ വന്നതായിരുന്നു ഷാഹുൽ ഹമീദ്. ഇതിനിടെ ടിഷ്യു പേപ്പർ എടുത്തതിനെ ചൊല്ലിയുണ്ടായ വാക്‌തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് രണ്ടു പേരെയും കൈയോടെ പിടികൂടുകയായിരുന്നു.