കാസർകോട്: ചെർക്കള ജംഗ്ഷനിലെ നവീകരിച്ച ട്രാഫിക് സർക്കിളിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ, കെ. കുഞ്ഞിരാമൻ എം.എൽ.എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, സൂപ്രണ്ടിംഗ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ്, എക്‌സിക്യുട്ടീവ് എൻജിനീയർ കെ.പി വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.70 ലക്ഷം രൂപ ചെലവിലാണ് ട്രാഫിക് സർക്കിൾ നവീകരിച്ചത്.
ചെർക്കള ജംഗ്ഷനിലെ നവീകരിച്ച ട്രാഫിക് സർക്കിളിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നു
മുല്ലച്ചേരി പാലം മന്ത്രി നാടിന് സമർപ്പിച്ചു.
ഉദുമ : മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു. ഉദുമ മുല്ലച്ചേരി മൈലാട്ടി റോഡിൽ മുല്ലച്ചേരി തോടിനു കുറുകെ ഉദുമയെയും മൈലാട്ടിയെയും ബന്ധിപ്പിച്ചു നിർമ്മിച്ചതാണ് ഈ പാലം. മൂന്ന് കോടി രൂപ ചെലവിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുല്ലച്ചേരി പാലം യഥാർത്ഥ്യമാക്കിയത്.
റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പാലത്തിന്റെ നിർമ്മാണം പൂർത്തീയാക്കാൻ സാധിച്ചത് ഈ സർക്കാറിന്റെ നേട്ടമാണെന്ന് റവന്യു മന്ത്രി പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാർ അബ്ദുൾ ഹക്കീമിന് മന്ത്രി ജി സുധാകരൻ ഉപഹാരം നല്കി. ചീഫ് എഞ്ചിനീയർ എസ് മനോമോഹൻ റിപ്പോർട്ട് അവതരിച്ചു. മുൻ എം.എൽ എ കെ.വി കുഞ്ഞിരാമൻ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ബാലകൃഷ്ണൻ, ഉദുമ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. സന്തോഷ് കുമാർ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ പ്രഭാകരൻ, സംസ്ഥാന യുവജന കമ്മിഷൻ അംഗം കെ മണികണ്ഠൻ, മൊയ്തീൻ കുഞ്ഞി കളനാട്, എ.കുഞ്ഞിരാമൻ നായർ എന്നിവർ പ്രസംഗിച്ചു. കെ.കുഞ്ഞിരാമൻ എം എൽ എ സ്വാഗതവും സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനി നന്ദിയും പറഞ്ഞു.