കാസർകോട്: രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽ പുത്തൂരിലെ ഇസ്തിരികs ഉടമ മുഹമ്മദ് കുഞ്ഞി (55) യെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 20നാണ് സംഭവം. കുട്ടിയെ കടയ്‌ക്കകത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി സംഭവം വീട്ടിൽ പറഞ്ഞതിനേ തുടർന്ന് ചൈൽഡ് ലൈനിൽ പരാതിപ്പെടുകയായിരുന്നു. പോക്സൊ പ്രകാരമാണ് അറസ്റ്റ്.