കണ്ണൂർ :ചട്ടുകപ്പാറ, തണ്ടപ്പുറം ഭാഗങ്ങളിൽ നിന്ന് തെരുവ് പട്ടിയുടെ കടിയേറ്റ ആറു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടാളിയിലെ തൈക്കണ്ടി ലീല (68) മണിയൂരിലെ കുഞ്ഞി വളപ്പിൽ രവീന്ദ്രൻ (56) പുതിയ പുരയിൽ കോമളവല്ലി (48) തണ്ടപ്പുറത്തെ താഴെ വീട്ടിൽ അബു (58) ചെക്കിക്കുളത്തെ പുതിയ വീട്ടിൽ നാരായണൻ (65) മുണ്ടേരിയിലെ കെ.ചന്ദ്രി(66) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.