കണ്ണൂർ: തലശേരി അതിരൂപത കർഷക വർഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കർഷക സെമിനാർ മാർച്ച് രണ്ടിനു തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും. രാവിലെ 9.30ന് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തും. സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, കൃഷി അനുബന്ധ വ്യവസായ സാധ്യതകൾ, നൂതന കൃഷി രീതികൾ എന്നീ വിഷയങ്ങളിൽ പ്രബന്ധാവതരണം നടക്കുമെന്ന് അതിരൂപത വികാരി മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, ഫാ. ജോസഫ് കാവനാടി, ഫാ. ജോൺസൺ അന്ത്യാംകുളം, ജോർജ് തയ്യിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.