കണ്ണൂർ: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫിസ് കെട്ടിടോദ്ഘാടനം തെക്കിബസാറിൽ നാളെ രാവിലെ 9.30ന് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷനാകും. ഫ്രണ്ട് ഓഫിസ് മേയർ സുമാ ബാലകൃഷ്ണനും ഓഫിസ് ഹാൾ എം.വി ജയരാജനും ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവും മുൻകാല നേതാക്കളുടെ ഫോട്ടോ അനാഛാദനം പി.വി ഗോപിനാഥും നിർവഹിക്കുമെന്നു ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥ്, സെക്രട്ടറി പി.എം സുഗുണൻ, എം.എ ഹമീദ് ഹാജി, കെ. പങ്കജവല്ലി, പി. വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.