നീലേശ്വരം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് 2020-21 വർഷത്തെ വികസന സെമിനാർ ഇന്നു രാവിലെ 10 ന് കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടക്കും. ഭരണസമിതി അംഗങ്ങൾ, ജില്ല ബ്ലോക്ക് ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ്, എ.ഡി. എസ് ഭാരവാഹികൾ, ആശ വർക്കർമാർ, എസ്.ടി.പ്രമോട്ടർമാർ, വിഷയ മേഖല വിദഗ്ധർ, ഊരുകുട്ടം മൂപ്പന്മാർ, അങ്കണവാടി ടീച്ചർമാർ, ദുരന്തനിവാരണ വളണ്ടിയർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ, യുവജന സംഘടനകളുടെ പ്രവർത്തകർ, തൊഴിലുറപ്പുകാർ എന്നിവർ പങ്കെടുക്കും.