മട്ടന്നൂർ: എളമ്പാറ എൽ .പി .സ്കൂൾ കെട്ടിടോദ്ഘാടനവും 110-ാം വാർഷികാലോഷവും മാർച്ച് ഒന്നിന് വൈകിട്ട് അഞ്ചു മണിക്ക് മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. സ്കൂളിന്റെ 110-ാം വാർഷികാഘോഷവും നടക്കും. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ അദ്ധ്യക്ഷത വഹിക്കും. കെ.കെ.പ്രഭാകരൻ, എ.ഇ.ഒ. എ.പി.അംബിക, ആർ.കെ.കാർത്തികേയൻ എന്നിവർ വിവിധ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. രാഷട്രീയ-സാംസ്കാരിക- ഔദ്യോഗിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികളായ ടി. രുധീഷ്, ആർ.കെ.വിനോദ് കുമാർ, എൻ.സി.സുമോദ്, കെ.കെ.പ്രമോദ്, പി.എ.ഷറഫുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.