പാലക്കുന്ന്: തിരുവക്കോളി എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് നാലിന് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ നിർവഹിക്കും. സി.പി.എം തിരുവക്കോളി ഒന്ന്, രണ്ട് ബ്രാഞ്ചുകൾക്കും എ.കെ.ജി സ്മാരക വായനശാലയ്ക്കുമാണ് കെട്ടിടം നിർമിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി കുഞ്ഞിരാമൻ ഫോട്ടോ അനാച്ഛാദനം ചെയ്യും. പഴയകാല പാർട്ടി പ്രവർത്തകരെയും വിവിധ മേഖലയിലെ പ്രതിഭകളെയും കെ. കുഞ്ഞിരാമൻ എം.എൽ.എ ആദരിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി.പി.പി മുസ്തഫ പ്രഭാഷണം നടത്തും.