കൂത്തുപറമ്പ്: പുറക്കളത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു. കായലോട് സ്വദേശി അരുണി (22)നാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ അരുൺ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നോവ കാർ ലോറിയിലും ബൈക്കിലും ഇടിച്ചായിരുന്നു അപകടം. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.