പയ്യന്നൂർ :കോ ഓപ്പറേറ്റിവ് റൂറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ
എ കെ ജി ഹോസ്പിറ്റൽ പ്രസിഡന്റ് ടി.ഐ. മധുസൂദനൻ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.രാജൻ, ഒ.നാരായണൻ, കെ.കെ.ഗംഗാധരൻ,പി.എം.മധു എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ജില്ലയിലെ അഞ്ച് സഹകരണ ബാങ്കുകളുമായി സഹകരിച്ചാണ് ആദ്യഘട്ടത്തിൽ എ.ടി.എം പ്രവൃത്തിക്കുന്നത്. "കോയിൻ കാർഡ് "ഉപയോഗിച്ചാണ് പ്രവർത്തനം .
കൊളച്ചേരി മുക്ക്, കണ്ണൂർ ടൗൺ സ്‌ക്വയർ, കണ്ണൂർ സിറ്റി, നരിക്കോട്,പയ്യന്നൂർ പഴയ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഒന്നാം ഘട്ടം പ്രവർത്തിക്കുന്നത്, അധികം വൈകാതെ ജില്ലയിലാകെ പ്രവർത്തനം ആരംഭിക്കും. നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നവീകരിച്ച കരിവെള്ളൂർ ബ്രാഞ്ചിന്റെ ഉദഘാടനം കരിവെള്ളൂരിൽ ഇന്ന് വൈകുന്നേരം 4 .30 ന് സി കൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും.