പയ്യന്നൂർ: സൈദ്ധാന്തികമായി മനസിലാക്കിയ സാങ്കേതിക ശാസ്ത്ര തത്വങ്ങൾ വിദ്യാർത്ഥികൾ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനുള്ള ധൈഷണിക ധീരത കാണിക്കണമെന്നും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നവസാങ്കേതിക വിദ്യകളെ മുൻ നിർത്തി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി. ഗോപകുമാർ പറഞ്ഞു.

കോറോം ശ്രീ നാരായണഗുരു കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ 2019 അദ്ധ്യയന വർഷം മികച്ചവിജയം നേടിയ 100 എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈസ് ചാൻസലർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും അവാർഡും സമ്മാനിച്ചു. ഡോക്ടർ എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ ആദ്യ ബാച്ച് ആണിത്.

ശ്രീ ഭക്തിസംവർദ്ധിനി യോഗം സെക്രട്ടറി കെ.പി പവിത്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രൊഫ. കെ. രവീന്ദ്രൻ, ഡോ. സൂസൻ എബ്രഹാം, ഡോ. എ.വി ലീന, പ്രൊഫ. ചന്ദ്രജിത്, ഡോ. കെ.കെ സോമശേഖരൻ, പ്രൊഫ. അമിത , ലഫ്. കേണൽ സി. പ്രവീൺ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. വി.കെ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.

കോറോം ശ്രീ നാരായണഗുരു കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു