കാഞ്ഞങ്ങാട്: പെരിയ പാലാട്ട് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം നാളെ മുതൽ 5 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ കലവറ നിറയ്ക്കൽ, വൈകിട്ട് 7.30 ന് തെയ്യംകൂടൽ. 3ന് പുലർച്ചെ 3ന് പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്. 9 ന് രക്തചാമുണ്ഡി, വിഷ്ണു മൂർത്തി, പടിഞ്ഞാറേ ചാമുണ്ഡി, ഒരു മണിക്ക് അന്നദാനം. 2 ന് ഗുളികൻ ദൈവം, രാത്രി 7 ന് സന്ധ്യാ ദീപം തുടർന്ന് കൈവീത്.

4 ന് ഉച്ചക്ക് 2ന് കാർന്നോൻ, 7ന് കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടം 9.30 ന് കണ്ടനാർകേളൻ തെയ്യത്തിന്റെ വെള്ളാട്ടം. ബപ്പിടൽ ചടങ്ങ്. 11ന് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ, 12 ന് വയനാട്ടുകുലവൻ തെയ്യത്തിന്റെ വെള്ളാട്ടം. 5 ന് രാവിലെ 6 ന് കാർന്നോൻ തെയ്യം, 9.30 ന് കോരച്ചൻ തെയ്യം.11 ന് കണ്ടനാർ കേളൻ. 3.30ന് വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാട്,ചൂട്ടൊപ്പിക്കൽ ചടങ്ങ്, വിഷ്ണുമൂർത്തി പുറപ്പാട്. തുടർന്ന് പെരിയ മീത്തൽ വീട് തറവാടിലേക്ക് വിഷ്ണുമൂർത്തി വയനാട്ട് കുലവൻ തെയ്യക്കോലങ്ങളുടെ എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. രാത്രി 10ന് മറപിളർക്കൽ, വിളക്കിലരി, തുടർന്ന് കൈവീതോടു കൂടി ഉത്സവം സമാപിക്കും.

വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മറ്റി ചെയർമാൻ സി. രാജൻ പെരിയ, വർക്കിംഗ് ചെയർമാൻ കമലാക്ഷൻ ചാണവളപ്പ്, ജനറൽ കൺവീനർ സത്യൻ മഠത്തിൽ, ജോയിന്റ് കൺവീനർമായ കുന്നുമ്മൽ ബാലൻ, കോരൻ, വളണ്ടിയർ കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ, പബ്ലിസിറ്റി ചെയർമാൻ എം.ടി. കലാധരൻ പെരിയ, എ. കുഞ്ഞിരാമൻ പാലാട്ട്, വി.വി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.