കാഞ്ഞങ്ങാട്: സംഘടിത-അസംഘടിത മേഖലകളിലുൾപ്പെടെ തൊഴിൽസാഹചര്യങ്ങൾ നഷ്ടപ്പെടുത്തുന്ന
നയങ്ങൾ ചെറുത്തുതോൽപിക്കണമെന്ന് കെ.ജി.ഒ.എ ജില്ലാ സമ്മേളനം അഭ്യർഥിച്ചു.സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഡോ. വി. പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.വി പ്രഭാകരൻ അധ്യക്ഷനായി. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് കൺവീനർ അശോക് കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാസെക്രട്ടറി ഗംഗാധരൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഹരിദാസ്, സംസ്ഥാനസെക്രട്ടറി ഡോ. എസ്.ആർ മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാസെക്രട്ടറി വി. ചന്ദ്രൻ സ്വാഗതവും കെ. വിനോദ്കുമാർ നന്ദിയും പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
എ.വി. പ്രഭാകരൻ പ്രസിഡന്റ്,
വി. ചന്ദ്രൻ സെക്രട്ടറി.
കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റായി എ.വി പ്രഭാകരനെയും സെക്രട്ടറിയായി വി. ചന്ദ്രനെയും തിരഞ്ഞെടുത്തു. ടി.വി വിനോദ്കുമാർ, കെ.വി ആർജിത എന്നിവർ വൈസ് പ്രസിഡന്റും എം. ആനന്ദൻ, കെ. വിനോദ്കുമാർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. വി എം അശോക് കുമാറാണ് ട്രഷറർ. 35 അംഗങ്ങൾ അടങ്ങിയതാണ് ജില്ലാ കമ്മിറ്റി. 12 അംഗ സംസ്ഥാന കൗൺസിലർമാരെയും 15 അംഗവനിതാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.