തളിപ്പറമ്പ: ഏഴാംമൈലിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും ബി.എൽ.ഒയുമായ ഒ. ഗോവിന്ദൻ (63) നിര്യാതനായി. സി.പി.എം കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്റെ സഹോദരീ ഭർത്താവാണ്. സി.പി.എം ഏഴാംമൈൽ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. നിർമാണ തൊഴിലാളി യൂനിയൻ ഡിവിഷൻ സെക്രട്ടറി, പെൻഷനേർസ് യൂനിയൻ കൂവോട്-കുറ്റിക്കോൽ ഏരിയാ സെക്രട്ടറി , സീനിയർ സിറ്റിസൺ ഫോറം ഏഴാംമൈൽ യൂനിറ്റ് സെക്രട്ടറി, തൃഛംബരം മാസ് ആർട്സ് സൊസൈറ്റി, രചന ക്ലബ്ബ് എന്നിവയുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തളിപ്പറമ്പ ചെമ്പ് പിച്ചള സഹകരണ സംഘം ഡയരക്ടറാണ്. അമ്മ: പാർവ്വതി. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. ഭാര്യ: കോമളം (മഹിള അസോസിയേഷൻ തളിപ്പറമ്പ സൗത്ത് വില്ലേജ് പ്രസിഡന്റ്. എൽ.ഐ.സി ഏജന്റ് ) മക്കൾ: മിഥുൻ (കെ.എസ്.ഇ.ബി), രമ്യ. മരുമകൻ: ശ്രീജേഷ് (വേളം). ഇന്നു രാവിലെ 10 മണി മുതൽ ഏഴാംമൈൽ രചന ക്ലബ്ബിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം വൈകുന്നേരം 4ന് സംസ്കരിക്കും