t-nazarudeen

കോഴിക്കോട്: വ്യാപാര മേഖലയുടെ രക്ഷയ്‌ക്ക് യാതൊരു നിർദ്ദേശവുമില്ലാത്ത കേന്ദ്ര ബഡ്‌ജറ്റ് കണക്കുകൾ കൊണ്ടുള്ള കള്ളക്കളി മാത്രമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദായനികുതി നിരക്ക് കുറച്ചതുകൊണ്ടോ, കോർപറേറ്റുകൾക്ക് ഏറെ സൗജന്യം കൊടുത്തതുകൊണ്ടോ രാജ്യത്തെ മാന്ദ്യം നീങ്ങില്ല. ജനങ്ങളുടെ ക്രയശേഷി ഉയർത്താനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള നടപടികളാണ് വേണ്ടത്. കൃഷിക്കാർക്ക് ഭേദപ്പെട്ട വിലയ്‌ക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിതരണശൃംഖലയാണ് വരേണ്ടത്.

ബഡ്ജറ്റിനോടുള്ള വ്യാപാരികളുടെ പ്രതിഷേധം കേന്ദ്ര ധനകാര്യമന്ത്രിയെ ധരിപ്പിക്കുമെന്നും നസിറുദ്ദീൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, ജില്ലാ ട്രഷറർ റസാഖ് എന്നിവരും സംബന്ധിച്ചു.