മാനന്തവാടി: വിദ്യാർത്ഥിയെ കൊണ്ട് മൈക്കിലൂടെ കൂവിപ്പിച്ച സിനിമാനടൻ ടൊവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി. സദസിൽ കൂവിയതിന് സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ വിദ്യാർത്ഥിയെ കൊണ്ട് കൂവിപ്പിക്കുകയായിരുന്നു ടോവിനോ തോമസ്. ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിൽ വച്ച് ജില്ലാ കലക്ടറും സബ്ബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോയുടെ ഇത്തരത്തിലുള്ള പ്രവൃത്തി. പ്രമുഖരുൾപ്പെടുന്ന വേദിയിൽ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ സിനിമാ താരത്തിനെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം അദ്ധ്യക്ഷൻ കണ്ണൻ കണിയാരം ആവശ്യപ്പെട്ടു.