പുൽപ്പള്ളി : ഭൂസമര സമിതിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ നടന്ന തൊവരിമല ഭൂസമര പ്രഖ്യാപന സമ്മേളനം അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭ ജന.സെക്രട്ടറി പ്രദീപ് സിംഗ് ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ പ്രവേശിക്കുന്നതിനുള്ള വിലക്കിനെതിരെ നിയമ പോരാട്ടത്തിലൂടെ വിജയം നേടിയ സമര നേതാക്കൾ എം.പി.കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, കെ.ജി. മനോഹരൻ എന്നിവർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. ആദിവാസി ഭാരത് മഹാസഭ ജില്ലാ പ്രസിഡന്റ് പി.വെളിയൻ, ഭൂസമരസമിതി സംസ്ഥാന കൺവീനർ എം.പി.കുഞ്ഞിക്കണാരൻ, പാർപ്പിടാവകാശ സമിതി സംസ്ഥാന കൺവീനർ രാജേഷ് അപ്പാട്ട്, ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.മനോഹരൻ എന്നിവർ സംസാരിച്ചു. സി.പി.ഐ (എം.എൽ) ജില്ലാ സെക്രട്ടറി പി.ടി.പ്രേമാാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സി.ജെ.ജോൺസൺ സ്വാഗതം പറഞ്ഞു. ആദിവാസി ഭാരത് മഹാസഭ ജോ. സെക്രട്ടറി എം.കെ.രാജൻ നന്ദി പറഞ്ഞു. കെ.ആർ.അശോകൻ, സി.ജെ.ജോൺസൺ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി​.