കോഴിക്കോട്: ജനതാ പാർട്ടിയുടെ ആദ്യ ജില്ലാ പ്രസിഡന്റും സ്വാതന്ത്ര്യസമരസേനാനിയും മുൻ മന്ത്രിയുമായ എം. കമലത്തിന്റെ നിര്യാണത്തിൽ ജനതാദൾ (എസ് ) ജില്ലാ കമ്മിറ്റി അനുശോചിച്ചു.

അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തിൽ കൊടിയ പീഡനം അനുഭവിക്കുകയും ജയിൽവാസമനുഭവിക്കുകയും ചെയ്ത ധീരയായ നേതാവായിരുന്നു കമലമെന്ന് യോഗം അനുസ്മരിച്ചു. കെ. ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എൽ.എ , പി.ടി. ആസാദ്, കെ.പി. അബൂബക്കർ, അഡ്വ.എ.കെ. ജയകുമാർ, പി.പി. ബാലൻ, സി. ചന്തുക്കുട്ടി ലാസ്‌കർ, എ.വി. അബൂബക്കർ എന്നിവർ സംസാരിച്ചു.