karthiyani
അഡ്വ. എം.കാർത്ത്യായനി


കോഴിക്കോട്: മുതിർന്ന അഭിഭാഷകയും മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പൊറ്റമ്മൽ അങ്കത്തിൽ റോഡ് 'ശ്രീഉള്ളം' വസതിയിൽ എം.കാർത്ത്യായനി (78) നിര്യാതയായി.

അൻപത് വർഷത്തിലേറെയായി കോഴിക്കോട് ബാറിൽ അഭിഭാഷകയാണ്. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് മലബാർ റീജിയണൽ കമ്മിറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം മഹിളാവിഭാഗം സ്ഥാപക കൺവീനറാണ്.

ഭർത്താവ്: കെ.പി.പവിത്രൻ. മക്കൾ: അഡ്വ.കെ.പി ശാന്തി, കെ.പി.നളിനാക്ഷൻ ( ജ്യോതി ആയുർവേദിക്‌സ്, കോർട്ട് റോഡ്), അഡ്വ.കെ.പി.ജ്യോതി. മരുമക്കൾ: ഒ.എം.വസന്തകുമാർ (പിയേഴ്‌സ് ലസ്ലി കോഴിക്കോട്), ഷാജൻ. സഞ്ചയനം ബുധനാഴ്ച.