calicut-uni
calicut uni

പരീക്ഷാ കേന്ദ്രം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലമ/ബി.എസ്.സി/ബി.എം.എം.സി/ബി.എ മൾട്ടിമീഡിയ പരീക്ഷയ്ക്ക് പെരുമ്പിലാവ് മാർ ഒസ്‌താത്യോസ് ട്രെയ്നിംഗ് കോളേജ് പരീക്ഷാ കേന്ദ്രമായി ഹാൾ ടിക്കറ്റ് ലഭിച്ചവർ അതേ ഹാൾ ടിക്കറ്റുമായി പെരുമ്പിലാവ് മാർ ഒസ്‌താത്യോസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാ അപേക്ഷ
മൂന്നാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2014 മുതൽ പ്രവേശനം-2012 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ പത്ത് വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 13 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ തമിഴ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.


മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.എഫ്.പി/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ് സൈറ്റിൽ.

പരീക്ഷ രജിസ്‌ട്രേഷൻ
ഒന്ന് (റഗുലർ), രണ്ട് ( റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി ) വർഷ അഫ്‌സൽ ഉലമ പ്രിലിമിനറി പരീക്ഷയ്ക്ക് ഫീസടച്ച ശേഷം രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനാവാത്തവർക്ക് രജിസ്‌ട്രേഷന് 4, 5 തീയതികൾ കൂടി ലിങ്ക് ലഭ്യമാവും. പ്രൈവറ്റ് രജിസ്‌ട്രേഷൻ, പരീക്ഷ അപേക്ഷകൾ, ചെലാൻ, ടി സി , എസ്.എസ്.എൽ സി സർട്ടിഫിക്കറ്റ്, സ്വന്തം വിലാസത്തിൽ ഉള്ള പോസ്റ്റ് കാർഡ് സഹിതം 7നകം പരീക്ഷ ഭവനിൽ ലഭിക്കണം.