മാനന്തവാടി: തിരുനെല്ലിയിൽ മൂന്ന് ദിവസമായി നടന്നുവന്ന മാനവസംസ്‌കൃതി സംസ്ഥാന ക്യാംപ് സമാപിച്ചു. സമാപനസമ്മേളത്തിൽ കൈത്രപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. മതത്തിന്റെയും ജാതിയുടെയും വേർതിരിവില്ലാത്ത സംസ്‌ക്കാരമാണ് വളർത്തിക്കൊണ്ടുവരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മതം നോക്കിയല്ല സൗഹൃദങ്ങൾ നിലനിർത്തേണ്ടത്. ബാല്യകാലം തൊട്ടുള്ള തന്റെ സൗഹൃദങ്ങൾ അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 15 വയസായ ഒരു മുസ്ലീംമതവിഭാഗത്തിൽപ്പെട്ട കുട്ടിയെ ഏറ്റെടുത്ത് വളർത്തുന്നുണ്ട്. അമ്മ മറക്കുട ഉപേക്ഷിച്ചതും ബ്ലൗസ് ഉപയോഗിക്കാൻ തുടങ്ങിയതും സഹോദരിയുടെ വാക്കുകൾ കേട്ടായിരുന്നു. സ്വന്തം കുടുംബത്തിലൂടെ തന്നെയാണ് സമൂഹത്തിലെ മാറ്റങ്ങൾക്ക് തുടക്കമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാനവസംസ്‌കൃതി ചെയർമാൻ പി.ടി തോമസ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. അനിൽ അക്കര എം.എൽ.എ, മാനവസംസ്‌കൃതി ജനറൽ സെക്രട്ടറി ബിനുരാജ്, വി.ഡി രാജു, ആർ ഗോപാലകൃഷ്ണൻ, കെ.വി പോൾ, കെ.ജെ മാണി തുടങ്ങിയവർ സംസാരിച്ചു. തിറപ്പാട്ട് വയനാട് അവതരിപ്പിച്ച നാടൻപാട്ട് അരങ്ങേറി.

അഡ്വ. രശ്മിത രാമചന്ദ്രൻ, ഡോ. കെ.എസ് മാധവൻ, ഡോ. അജിത്കുമാർ ജി, ഡോ. പി സരിൻ, ജോൺ സാമുവൽ, ഡോ. സൗമ്യ സരിൻ, ഡോ. പി.വി പുഷ്പജ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. ശോഭൻ ജോർജാണ് നേതൃത്വം നൽകിയത്.

ക്യാപ്ഷൻ
തിരുനെല്ലിയിൽ നടന്ന മാനവസംസ്‌കൃതിയുടെ സംസ്ഥാന ക്യാംപിന്റെ സമാപന സമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി സംസാരിക്കുന്നു