സുൽത്താൻ ബത്തേരി: ദേശീയ പാത 766-ലെ രാത്രി യാത്ര നിരോധനത്തിന് പരിഹാരമായി കേരള സർക്കാർ നിർദ്ദേശ പ്രകാരം നാറ്റ്പാക് തയ്യാറാക്കിയ സുൽത്താൻ ബത്തേരി -ചിക്കബർഗി-ബേഗൂർ ബൈപാസ് നിർദേശം പരിഗനയിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിൻഗഡ്ഗരി.
നീലഗിരി വയനാട് എൻ.എച്ച്, ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മറ്റി വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ കഴിഞ്ഞ ദിവസം മന്ത്രിയെ സന്ദർശിച്ചപ്പോഴാണ് ദേശീയ പാത 766-ന് പകരമായി ചിക്കബർഗി റോഡ് പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.