കൽപ്പറ്റ: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ടൂറിസം സംരംഭകരുടെ യോഗം കൽപ്പറ്റ ഹോട്ടൽ ഇന്ദ്രിയയിൽ നടന്നു. വയനാട് ജില്ലയുടെ പുതിയ ടൂറിസം സാധ്യതകൾ ഉൾക്കൊണ്ടുള്ള മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖലയിൽ രണ്ടായിരത്തോളം ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുമായി ചേർന്ന് ടൂറിസം സംരംഭകർക്കുള്ള പുതു സാധ്യതകൾ കണ്ടെത്തുന്നതിനും സംയുക്ത പദ്ധതികളും ഇതര പ്രവർത്തനങ്ങളും ആലോചിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ.രൂപേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി .
ജില്ലാ കോർഡിനേറ്റർ ഇൻചാർജ് സിജോ മാനുവൽ, ഡി.ടി.പി.സി. സെക്രട്ടറി ബി. ആനന്ദ്, ഡബ്ല്യു.ടി.ഒ. പ്രസിഡന്റ് കെ.ആർ.വാഞ്ചീശ്വരൻ, ഹാറ്റ്സ് പ്രസിഡന്റ് അജയ് ഉമ്മൻ, വയനാട് ടൂറിസം അസോസിയേഷൻ ജനറൽ സെക്രട്ടറി അനീഷ് ബി.നായർ, ഡബ്ല്യു.ഇ.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഇസാഖ്, ഡബ്ല്യു.ഡി.എം. വൈസ് പ്രസിഡന്റ് സജീഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ വി.സലീം തുടങ്ങിയവർ പ്രസംഗിച്ചു.

റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും ഹോംസ്റ്റേകളുടെയും സർവ്വീസ് വില്ലകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഉത്തരവാദിത്വ ടൂറിസം രംഗത്ത് വയനാട്ടിൽ ഇതുവരെ 1850 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തി​ട്ടുണ്ട്. ഇതുവരെ ഈ രംഗത്ത് രണ്ട് കോടി രൂപയുടെ ബിസിനസ് നടന്നതായി

സിജോ മാനുവൽ പറഞ്ഞു.