മാർക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസം നടത്തിയ പ്രീവിയസ് എം.എ അറബിക് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ആറ് മുതൽ വിതരണം ചെയ്യും.
ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ദേവഗിരി സെന്റ്ജോസഫ്സ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്, ചിറ്റൂർ ഗവ. കോളജ്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് എന്നീ മെയിൻ സെന്ററുകളിലെ മാർക്ക് ലിസ്റ്റുകൾ (എ.പി സീരീസ് മാത്രം) അതത് പരീക്ഷാ സബ് സെന്ററുകളിൽ ആറ് മുതൽ വിതരണം ചെയ്യും.
സേ പരീക്ഷ
അഞ്ചാം സെമസ്റ്റർ എൽ എൽ.ബി (യൂണിറ്ററി, ത്രിവത്സരം), ഒമ്പതാം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി (ഓണേഴ്സ്, 2014 പ്രവേശനം) സേ പരീക്ഷ 13-ന് ആരംഭിക്കും.
പരീക്ഷാഫലം
ഒന്നാംവർഷ ബി.എസ് സി നഴ്സിംഗ് സപ്ലിമെന്ററി ഒക്ടോബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എസ്.സി/ബി.സി.എ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
രണ്ടാം വർഷ ബി.പി.എഡ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.