മേപ്പാടി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെയും ഡിഎം വിംസ് മെഡിക്കൽ കോളേജിലെയും ആസ്റ്റർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ കാൻസർ രോഗികളുടെ സ്‌നേഹസംഗമം നടത്തി.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വന്നവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചും രോഗത്തെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചും സംസാരിച്ചു. സ്‌നേഹസംഗമത്തിന്റെയും കീമോതെറാപ്പി സെന്ററിന്റെയും ഉദ്ഘാടനം മെഡിക്കൽ കോളേജ് ഡീൻ ഡോ.ആന്റണി സിൽവ്വൻ ഡിസൂസയും ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എ.മുനീറും നിർവ്വഹിച്ചു. ഡിഎം വിംസ് നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ സുരേഷ്, അസിസ്റ്റന്റ് ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ വിവിൻജോർജ്, ഗഫൂർ തെനേരി എന്നിവർ സംബന്ധിച്ചു. ബോധവൽക്കരണ ക്ലാസ്സിന് ഡോക്ടർ മുനീർ, ഡോ. ഷാനവാസ് പള്ളിയാൽ, ഡോ. ഷെഫീൻ ഹൈദർ ഡോ. ജാബിർ, ഡയറ്റീഷൻ വർഷ എന്നിവർ നേതൃത്വം നൽകി.ആസ്റ്റർ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ നിർവഹിച്ചു. കെ.നൗഷാദ് നന്ദി പറഞ്ഞു.