കൽപ്പറ്റ: കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ജില്ലയിലേക്ക് വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
കൊറോണ:
ഒരാൾ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ: കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഒരാൾ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 43 പേരായി. ചൈനയിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ ആളാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്.
കൺട്രോൾ റൂം നമ്പറുകൾ: കൽപ്പറ്റ: 04936 206606, മാനന്തവാടി: 04935 240390.
പരിശീലന ക്ലാസ് ഇന്ന് തുടങ്ങും
സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജില്ലയിലെ ആശാ വർക്കർമാർ, പാലിയേറ്റീവ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർക്കുള്ള ബോധവൽക്കരണ പരിശീലന ക്ലാസുകൾ ഇന്ന് (ബുധൻ) തുടങ്ങും. ആരോഗ്യകേരളം വയനാടിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിലെ എ.പി.ജെ ഹാൾ, പഴശ്ശി ഹാൾ എന്നിവിടങ്ങളിലായി ഫെബ്രുവരി 7 വരെയാണ് ക്ലാസുകൾ. വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകളെടുക്കും.