മാനന്തവാടി: സമഗ്ര ശിക്ഷ കേരള മാനന്തവാടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിനോദയാത്ര സംഘടിപ്പിച്ചു.

പഴശ്ശി പാർക്കലേക്ക് നടത്തിയ യാത്രയിൽ അമ്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. കലാപരിപാടികൾ മാജിക് ഷോ എന്നിവയും അരങ്ങേറി.

മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എ.മുഹമ്മദലി അധ്യക്ഷനായി. സതീഷ് എ.ഇ.ബാബു, ട്രെയിനർമാരായ കെ.അനൂപ് കുമാർ, പി.പി.ബീന എന്നിവർ സംസാരിച്ചു. റിസോഴ്സ് ടീച്ചർ എം.ഇബ്രാഹിം നന്ദി പറഞ്ഞു.

: സമഗ്ര ശിക്ഷ കേരള മാനന്തവാടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി പഴശ്ശി പാർക്കിൽ നടത്തിയ യാത്രയിൽ നിന്ന്‌