calicut-uni
calicut uni

ഇന്റേണൽ പരീക്ഷ
വിദൂരവിദ്യാഭ്യാസം എം.എസ് സി കൗൺസലിംഗ് സൈക്കോളജി (2014 പ്രവേശനം) വിദ്യാർത്ഥികളുടെ ഒന്നും രണ്ടും സെമസ്റ്റർ ഇന്റേണൽ പരീക്ഷകൾ 11 മുതൽ 20 വരെ വിദൂരവിദ്യാഭ്യാസം ഹാളിൽ നടക്കും. വിവരങ്ങൾക്ക് sdeuoc.ac.in.

ഒൻപതിന് അവധി
അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ ശുദ്ധീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഒൻപതിന് അവധിയായിരിക്കും.

അപേക്ഷാ തീയതി നീട്ടി
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ 20 വരെ സ്വീകരിക്കും.