കൽപ്പറ്റ: എസൻസ് വയനാടിന്റെ മൂന്നാം വാർഷിക സെമിനാർ 'ഇഗ്‌നെറ്റ് 2020' ശനിയാഴ്ച രാവിലെ ഒൻപത് മുതൽ കൽപ്പറ്റ ടൗൺഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെമിനാറിൽ പ്രമുഖരായ എട്ട് പ്രഭാഷകർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
സി രവിചന്ദ്രൻ, മൈത്രേയൻ, ഡോ. കെ.എം ശ്രീകുമാർ, സജീവൻ അന്തിക്കാട്, ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്, കെ.പി ഏലിയാസ്, ഡോ. വി ജിതേഷ്, അനു പൗലോസ് എന്നിവർ സംസാരിക്കും. സെമിനാറിൽ പങ്കെടുക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ടൗൺഹാളിൽ തത്സമയ രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387422811, 9447546413.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഷറഫ് അലി, കൺവീനർമാരായ സി.കെ ദിനേശൻ, വേലായുധൻ കോട്ടത്തറ, എൻ യാസിം, എ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.