മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ബാംഗളുരു സ്വദേശികൾ പിടിയിലായി .മുഹമ്മദ് സൈഫുള്ള (21),രഘുനാഥ് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കാൽ കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഇവർ സഞ്ചരിച്ചിരുന്ന കെ.എ 01 എംസി 136 ഹുണ്ടായി കാറും കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ ബെന്നി, എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് അബ്ദുൽ സലീം,പ്രിവന്റീവ് ഓഫീസമാരായ ശശി, സുനിൽ,സിവിൽ എക്‌സൈസ് ഓഫീസർമാരായ രഘു,അജേഷ് വിജയൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രീജ എന്നിവർ പങ്കെടുത്തു.