കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര കലാജാഥ 15,16,17 തീയതികളിൽ വയനാട്ടിൽ പര്യടനം നടത്തും. 15 ന് കമ്പളക്കാട്, മുട്ടിൽ, മേപ്പാടി, കൽപ്പറ്റ ടൗൺഹാൾ എന്നിവിടങ്ങളിലും 16 ന് പൂതാടി, പള്ളിക്കണ്ടി, ചുള്ളിയോട് ബത്തേരി ടൗൺഹാൾ എന്നിവിടങ്ങളിലും 17 ന് പുൽപള്ളി, പനമരം, വെള്ളമുണ്ട, മാനന്തവാടി ടൗൺ എന്നിവിടങ്ങളിലും ആണ് പരിപാടി.
'ആരാണ് ഇന്ത്യക്കാർ' എന്ന നാടകവുമായാണ് പര്യടനം ആരംഭിച്ചിരിക്കുന്നത്.
റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിക്കുന്ന നാടകത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നത് എം എം സചീന്ദ്രനും, കരിവെള്ളൂർ മുരളിയും ആണ്.
കല്പറ്റയിൽ നാടക യാത്രയ്ക്ക് സ്വീകരണം നൽകുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. പരിഷത് മുൻ സംസ്ഥാന സെക്രട്ടറി സി.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.വിശാലാക്ഷി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം.കെ ദേവസ്യ നാടകത്തെ പറ്റി വിശദീകരിച്ചു.
സംഘാടക സമിതി ഭാരവാഹികൾ:
മുനി: ചെയർപേഴ്സൺ സനിത ജഗദീഷ് (ചെയർപേഴ്സൺ), സി കെ ശിവരാമൻ,അജി ബഷീർ,എം.കെ മനോജ് (വൈസ് ചെയർമാൻമാർ),
ജോസഫ് ജോൺ (ജന. കൺവീനർ), ടി.സി.വനജ,
സി.പി.സുധീഷ്, കെ.ടി.തുളസീധരൻ (ജോയിന്റ് കൺവീനർമാർ), എം.പി.മത്തായി (ട്രഷറർ).
പി.വി.നിതിൻ സ്വാഗതവും ജോസഫ് ജോൺ നന്ദിയും പറഞ്ഞു.