കൽപ്പറ്റ: കൽപ്പറ്റ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ചെയിൻ ഫെസ്റ്റിവൽ ആരംഭിച്ചു. 4 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ സ്വദേശത്തെയും വിദേശത്തെയും കലാകാരമാർ തീർത്ത ചെയിനുകളുടെ പ്രദർശനവും വില്പനയും ആണ് ഒരുക്കിയിട്ടുള്ളത്.
വിവാഹ പാർട്ടികൾക്ക് തിരഞ്ഞെടുക്കാവുന്ന സെലക്ഷനുകൾ, വിവിധ ഡിസൈനുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ, ബ്രാൻഡഡ് വാച്ചുകൾ, വെള്ളി ആഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം. ഒരുക്കിയിട്ടുണ്ട്. പണിക്കൂലിയിൽ പ്രത്യേകം ഇളവ്, വിവാഹ പാർട്ടികൾക്ക് അഡ്വാൻസ് ബുക്കിംഗ്, ഫ്രീ ഇൻഷുറൻസ്, ബൈബാക്ക് ഗ്യാരണ്ടി, സ്വർണാഭരണം മാറ്റിയെടുക്കുമ്പോൾ 100 ശതമാനം മൂല്യം എന്നീ സേവനങ്ങളും നൽകുന്നുണ്ട്.
മേളയുടെ ഉദ്ഘാടനം കേരള ഇലക്ട്രിസിറ്റി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ക്രിസ്റ്റി എബ്രഹാം നിർവഹിച്ചു. ഷോറൂം ഹെഡ് വി.എം.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി ഷോറൂം ഹെഡ് വി.വി രാജേഷ് ആശംസകളർപ്പിച്ചു.
കൽപ്പറ്റ ഷോറൂം ഹെഡ് ഷമീർ അഹ്സൻ സ്വാഗതവും സീനിയർ മാനേജർ വി.വർഗീസ് നന്ദിയും പറഞ്ഞു.