കൽപ്പറ്റ: കേന്ദ്ര ബഡ്ജറ്റ് കോർപ്പറേറ്റുകളുടെ ലാഭക്കണക്ക് പുസ്തകം മാത്രമാണെന്നും, അടിസ്ഥാന ജനവിഭാഗങ്ങളായ തൊഴിലാളി-കർഷക ജനവിഭാഗങ്ങളെ തെല്ലും പരിഗണിക്കുന്നതല്ല ഈ ബഡ്ജറ്റെന്നും ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ. നീല ലോഹിതദാസ് നാടാർ പറഞ്ഞു. കള്ളത്തരങ്ങളുടേയും, പൊള്ളത്തരങ്ങളുടേയും ഭാണ്ഡമായ ബഡ്ജറ്റ് സഹിക്കാൻ കഴിയാതെ ധനമന്ത്രി തന്നെ തളർന്നുവീണു. നോട്ട് നിരോധനം സംബന്ധിച്ച് ഒരു അവലോകനവും നടന്നിട്ടില്ലെന്നും ജെ.ഡി.യു.സി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എൻ.കെ.മുഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ, പന്തളം മോഹൻദാസ്, കുര്യാക്കോസ് മുള്ളൻമട, അന്നമ്മ പൗലോസ്, സുബൈർ കടന്നോളി, കെ.വിശ്വനാഥൻ, കെ.കെ.ദാസൻ, സി.അയ്യപ്പൻ, പ്രേംരാജ് ചെറുകര, ഫ്രാൻസിസ് പുഞ്ഞോലിൽ, നിസാർ പള്ളിമുക്ക്, ഷമീർ വൈത്തിരി, കെ.വി.കുര്യാക്കോസ്, അബ്ദുൽ അസീം, സി.വി.ഏലിയാസ്, ടി.എം.ബിജു. കെ.ബേബി. റ്റി.വി.തോമസ് എന്നിവർ പ്രസംഗിച്ചു.
ജെ.ഡി.യു.സി (ജനതാ ട്രേഡ് യൂണിയൻ സെന്റർ ജില്ലാ കൺവെൻഷൻ ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ. ഏ നീലലോഹിതദാസ് നാടാർ ഉത്ഘാടനം ചെയ്യുന്നു.