img202002

മുക്കം: മുക്കം അരീക്കോട് റോഡിലെ യമഹ ഷോറൂമായ സെഞ്ച്വറി മോട്ടോഴ്സിൽ നിന്ന് പുത്തൻ മോട്ടോർ ബൈക്ക് മോഷ്ടിച്ചു. ബുധനാഴ്ച അർദ്ധരാത്രി സ്കൂട്ടറിൽ മുഖം മറച്ച് എത്തിയ മോഷ്ടാവാണ് ബൈക്ക് കവർന്നത്. സി സി ടി വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം ഏതാണ്ട് പതിഞ്ഞിട്ടുണ്ട്.

ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് 1,20,000 രൂപ വിലയുള്ള FZ 16 മോട്ടോർ ബൈക്ക് മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യമാണ് കാമറയിൽ. വ്യാഴാഴ്ച രാവിലെ ഏഴരയോടെ നീല ജീൻസും നീല ഷർട്ടും ഹെൽമറ്റും ധരിച്ച് ഇതേ ആൾ വീണ്ടും എത്തി തലേന്ന് അവിടെ വച്ച സ്കൂട്ടറിൽ കയറി അരീക്കോട് ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

ഈ സ്കൂട്ടർ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് വരെ പോകുന്ന ദൃശ്യങ്ങൾ സി സി ടി വി കാമറയിൽ പതിഞ്ഞിട്ടുണ്ട് മുക്കം പൊലീസ് അന്വേഷണം തുടങ്ങി. പ്രിൻസിപ്പൽ എസ് ഐ ഷാജിദ്, എസ്.ഐ സലിം മുട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം .