പുൽപ്പള്ളി: വേലിയമ്പം മുപ്പയംകോട്ടിൽ രാമകൃഷ്ണനെ (56) വീടിനോട് ചേർന്ന് മുറ്റത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിനുള്ളിൽ നിന്ന് വൈദ്യുതി കണക്ഷനെടുത്ത് സ്വയം ഷോക്കേല്പിച്ചതായാണ് പ്രാഥമിക നിഗമനം. ഭാര്യ: ഓമന. മക്കൾ: ലിജിന, റബിൻസ്.മരുമകൻ: ഷിജോ.