കോഴിക്കോട്: ഭിന്നശേഷി വിഭാഗക്കാരുടെ വിദ്യാഭ്യാസം, പുനരധിവാസം എന്നീ വിഷയങ്ങളിലൂന്നി സ്പർശം ചാരിറ്റബിൾ സൊസൈറ്റി ഒരുക്കിയ ത്രിദിന രാജ്യാന്തര സെമിനാർ സമാപിച്ചു.
റിസോഴ്‌സ് അദ്ധ്യാപകരുടെയും സ്പെഷൽ സ്കൂൾ അദ്ധ്യാപകരുടെയും വേതനം, ജോലിസ്ഥിരത എന്നീ കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ വേണമെന്ന് സെമിനാർ നിർദ്ദേശിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി അനഘ രവീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു.
സമാപനച്ചടങ്ങിൽ നെഹറു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയരക്ടർ ഡോ.അനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. അഡ്വ.കെ.വി. സുധീർ അദ്ധ്യക്ഷത വഹിച്ചു. എം.രാജീവ്കുമാർ, കെ.എം.ഉമ്മർ, റിജി താഴങ്ങോട്ട്, ഡോ.കെ.എം.മുസ്തഫ, എം.എം.അനഘ, അപർണ ഷൈബിക് എന്നിവർ സംസാരിച്ചു.