സുൽത്താൻ ബത്തേരി: ബത്തേരി നിയോജക മണ്ഡലത്തിൽ പുതിയ വർഷത്തെ ബഡ്ജറ്റിൽ 8350 ലക്ഷം രൂപയുടെ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുള്ളതായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.
ഉൾപ്പെടുത്തിയ പദ്ധതികൾ: ബത്തേരി കട്ടയാട് പഴുപ്പത്തൂർ ചപ്പക്കൊല്ലി വാകേരി ഇരുളം റോഡ് 800 ലക്ഷം, ബത്തേരി നൂൽപ്പുഴ റോഡ് അഭിവൃദ്ധിപ്പെടുത്തൽ 500 ലക്ഷം, ബത്തേരി പുൽപ്പള്ളി പെരിക്കല്ലൂർ റോഡ് അഭിവൃദ്ധിപ്പെടുത്തൽ 700 ലക്ഷം, പാടിച്ചിറ സീതാമൗണ്ട് കൊളവള്ളി റോഡ് 500 ലക്ഷം, മുള്ളൻകൊല്ലി പാടിച്ചിറ കബനിഗിരി മരക്കടവ് പെരിക്കല്ലൂർ റോഡ് 700 ലക്ഷം, പാറക്കടവ് മാടപ്പള്ളിക്കുന്ന് ചാമപ്പാറ കൊളവള്ളി മരക്കടവ് പെരിക്കല്ലൂർക്കടവ് റോഡ് 350 ലക്ഷം, മൂലങ്കാവ് തേലമ്പറ്റ മാതമംഗലം റോഡ് 250 ലക്ഷം
താഴമുണ്ട കേണിച്ചിറ മണൽവയൽ ഏര്യപ്പള്ളി റോഡ് 500 ലക്ഷം, മീനങ്ങാടി ഗവ.ഹൈസ്‌ക്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പൂർത്തീകരണത്തിന് 300 ലക്ഷം, ബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് നിർമ്മാണം 3000 ലക്ഷം,രാജീവ് ഗാന്ധി ആശ്രമം സ്‌ക്കൂൾ നൂൽപ്പുഴ സ്റ്റാഫ് കോട്ടേഴ്സ് നിർമ്മാണം 200 ലക്ഷം,
മീനങ്ങാടി ഗവ.പോളിടെക്ക്നിക് ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം 200 ലക്ഷം, ബത്തേരി മൃഗസംരക്ഷണ വകുപ്പിന് പുതിയ കെട്ടിട നിർമ്മാണം 100 ലക്ഷം, ബത്തേരി എക്‌സൈസ് ഓഫീസിന് പുതിയ കെട്ടിട നിർമ്മാണം 150 ലക്ഷം, ബത്തേരി ഫയർസ്റ്റേഷൻ കെട്ടിടത്തിന് സംരക്ഷണ ഭിത്തിയും ,ചുറ്റുമതിൽ നിർമ്മാണവും 100 ലക്ഷം.