മാനന്തവാടി: എടവക പുതിയിടംകുന്നിൽ അരി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. റേഷൻ കടകളിൽ വിതരണം ചെയ്യാനുള്ള അരിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിച്ചങ്കോട് പാതിരിച്ചാൽ റോഡിൽ അംബേദ്കർ കാൻസർ സെന്റർ ജഗ്ഷനിൽ കയറ്റം കയറുന്നതിനിടയിൽ ഗിയർ സ്ലിപ്പായതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിസാര പരിക്കുകളോടെ ഡ്രൈവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് അപകടം.