കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതിയുടെ കീഴിലുള്ള ഖുർ ആൻ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചത്തിന്റെ പത്താം സംസ്ഥാന സമ്മേളനം 15ന് പാലക്കാട്ട് ആരംഭിക്കും. 'പൗരനീതി വേദധർമം' എന്ന പ്രമേയത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ 5,000 പ്രതിനിധികൾ പങ്കെടുക്കും. പത്ത് സെഷനുകളിലായി 30 പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് വെളിച്ചം ചെയർമാൻ അബ്ദുൽ കരീം സുല്ലമി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9 ന് ഖുർ ആൻ സെമിനാർ കെ.എൻ.എം സംസ്ഥാന സെക്രട്ടറി കെ.പി. സകരിയ്യ ഉദ്ഘാടനം ചെയ്യും. ഫോക്കസ് ഇന്ത്യ സി.ഇ.ഒ പ്രൊഫ.യു.പി. യഹ്യാഖാൻ അദ്ധ്യക്ഷത വഹിക്കും. ഇല്ല്യാസ് മൗലവി, ഡോ.കെ.പി.ഷഫീഖ്, ഡോ.പി.എം.മുസ്തഫ, സി.മുഹമ്മദ്, ഡോ.പി.അബ്ദു, ഡോ.കെ.ഹംസ, നസീർ മദനി വടകര, ഡോ. കെ.പി. അബ്ദുല്ലത്തീഫ്, ഡോ.സയ്യിദലി ഫൈസി, ഡോ.വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ഡോ. മൊയ്തീൻ കുട്ടി എം.കെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.