കമ്പളക്കാട്: കമ്പളക്കാട് കെൽട്രോൺ വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തിനശിച്ചു. ബൈക്ക് യാത്രക്കാരനായ പുളിയാർമല സ്വദേശി സ്വരൂപിന് ഗുരുതരമായി പരിക്കേറ്റു.
കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്
മാനന്തവാടി ഭാഗത്തേക്ക് പോകുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
അപകടം നടന്നയുടൻ ബൈക്കിൽ തീ ആളിപിടിക്കുകയായിരുന്നു. സ്വരൂപ് ബൈക്കിൽ നിന്ന് തെറിച്ചു വീണു.
മാനന്തവാടി സ്വദേശികളുടേതാണ് അപകടത്തിൽ പെട്ട കാർ.
കാലിന് പരിക്കേറ്റ സ്വരൂപിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നാട്ടുകാർ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.
ഫയർഫോഴ്സ് സ്ഥലത്ത് എത്തുന്നതിനു മുൻപ് ബൈക്ക് പൂർണമായും കത്തിനശിച്ചു.