കൽപ്പറ്റ: ജില്ലയിൽ 11 പേർ കൂടി പുതുതായി കൊറോണ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന പ്രതിദിന അവലോകന യോഗത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആകെ 70 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 3 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. തായ്ലന്റിൽ നിന്നെത്തിയ 7 പേർ, കോലാലമ്പൂരിൽ നിന്ന് ഒരാൾ, യു.എ.ഇയിൽ നിന്ന് 3 എന്നിങ്ങനെയാണ് പുതുതായി റിപ്പോർട്ട് ചെയ്ത കണക്ക്. റിസോർട്ടിൽ വരുന്ന ചൈനീസ് സഞ്ചാരികളെ നിർബന്ധമായും ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിന് വിധേയമാക്കിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന് സബ് കലക്ടർ വികൽപ് ഭരദ്വാജ് അറിയിച്ചു. ജില്ലയിൽ ആർക്കും യാത്രാ വിലക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.