15 മുതൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ
സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിലെ പാതയോരങ്ങളിൽ തുപ്പുകയും മലമൂത്ര വിസർജനം ചെയ്യുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ബത്തേരി പട്ടണത്തിൽ ബോർഡുകൾ സ്ഥാപിച്ചു. പൊതു സ്ഥലങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരെ കർശന ശിക്ഷ നടപടി സ്വീകരിക്കാൻ മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചതിന്റെ ഭാഗമായാണ് മുന്നറിയിപ്പ് ബോർഡ്.
പൊതു ഇടങ്ങൾ വൃത്തികേടാക്കുന്നതിനെതിരെ പത്ര മാധ്യമങ്ങളിലുടെയും സോഷ്യൽ മീഡിയ വഴിയും നോട്ടീസുകളിലൂടെയും പൊതുജനങ്ങളെ അറിയിച്ചിരുന്നു. ഫെബ്രുവരി 15 മുതൽ പൊതു സ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെയും മലമൂത്ര വിസർജനം നടത്തുന്നവർക്കെതിരെയും നഗരസഭയും പൊലീസും സംയുക്തമായി നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
മുന്നറിയിപ്പ് ബോർഡ് ബത്തേരി പട്ടണത്തിൽ സ്ഥാപിക്കുന്നു